Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിന് ശേഷം കേരള സർക്കാരിന്റെ അംഗീകാരമുളള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ, നിർദിഷ്ട അപേക്ഷാ ഫാറത്തിൽ ഒക്ടോബർ 31 - ന് മുമ്പായോ അല്ലെങ്കിൽ പുതിയ കോഴ്സിൽ ചേർന്ന് 45 ദിവസത്തിനകമോ പദ്ധതിയുടെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.  അപേക്ഷ, വിദ്യാർത്ഥികൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് (ഐ എഫ് എസ് സി സഹിതം), വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. അംഗങ്ങളുടെ നിലവിലുളള ഫോൺ നമ്പറും, ബാങ്ക് അക്കൗണ്ടുമാണ് നൽകേണ്ടത്. അല്ലാത്ത പക്ഷം ആനുകൂല്യം നിഷേധിക്കും. സംശയങ്ങൾക്ക് 9947406826 നമ്പറിൽ ബന്ധപ്പെടുക.

date