Skip to main content

സ്പോട്ട് അഡ്മിഷൻ

 

അസാപ് കേരള സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്  കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, കോഴ്‌സലേക്ക്  സ്പോട്ട് അഡ്മിഷൻ നടക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിർ 400 മണിക്കൂർ ട്രെയിനിങ് പ്രോഗ്രാം ആണ്.  ഇതു പൂർത്തിയാകുന്നവർ വിവിധ സ്ഥാപനങ്ങളിൽ സോഫ്റ്റ് സ്കിൽ ട്രെയ്‌നറായി ജോലി ചെയ്യുവാൻ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാർ അംഗീകൃത എൻഎസ്‌ഡിസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 18 വയസ് തി കഞ്ഞ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിക്കുകയോ 9778598336 , 9995618202 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

date