Skip to main content

ഡിസിഎ പ്രവേശനം: തീയതി നീട്ടി

           പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒമ്പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 11 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

പി.എൻ.എക്‌സ്4002/2023

date