Skip to main content
ജൈവമാലിന്യങ്ങൾ തുമ്പൂർമുഴിയിൽ നിക്ഷേപിച്ച് വളമാക്കി മാറ്റുന്നു.

അത്തച്ചമയ ദിനത്തിലെ  ജൈവമാലിന്യങ്ങൾ പൂർണ്ണമായും വളമാക്കി മാറ്റും

 

 അത്തച്ചമയത്തിന്റെ ഭാഗമായി ഉണ്ടായ ജൈവമാലിന്യങ്ങൾ പൂർണമായും തുമ്പൂർമുഴിയിൽ നിക്ഷേപിച്ചുകൊണ്ട് വളമാക്കി മാറ്റുന്നു. അത്തച്ചമയ ഘോഷയിൽ പങ്കെടുക്കുന്നവർക്കായി ആറ്  ഭക്ഷണശാല  കേന്ദ്രങ്ങളിലായി  പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഭക്ഷണം നൽകുന്നതിനായി ഇലയും പേപ്പറും പൂർണമായും ഒഴിവാക്കിക്കൊണ്ട് സ്റ്റീൽ പാത്രത്തിലുമാണ്  ഭക്ഷണം വിതരണം ചെയ്തത്. ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ, ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, ശാസ്താ ഓഡിറ്റോറിയം സീതാറാം ഓഡിറ്റോറിയം, ആയുർവേദ കോളേജ് പുതിയകാവ് തുടങ്ങിയ സ്ഥലങ്ങളിൽ നാലായിരം  പേർക്കാണ് ഭക്ഷണം ഒരുക്കിയിട്ടുണ്ടായിരുന്നത്. ഭക്ഷണശാലകളിൽ ഏകദേശം ഒന്നര ടൺ ജൈവമാലിന്യങ്ങൾ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ തുമ്പൂർമുഴിയിൽ നിക്ഷേപിച്ചുകൊണ്ട് ജൈവവളം ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഹരിത കേരളം മിഷൻ ശുചിത്വമിഷൻ തൃപ്പൂണിത്തറ മുൻസിപ്പാലിറ്റി എന്നിവരുടെ നേതൃത്വ ത്തിലാണ്  ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രമ സന്തോഷ്, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി, നഗരസഭാ സെക്രട്ടറി പി കെ സുഭാഷ്, കൗൺസിലർ അഖിൽ ദാസ്, ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദു പി നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേശ് ബാലൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ എ എ സുരേഷ് , പാർവതി എസ് കുറുപ്പ്, ജെഫിൻ ജോയ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

date