Skip to main content
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ഓണാഘോഷ പരിപാടി കുന്നത്തുനാട് ഫെസ്റ്റ് 'ലാവണ്യം 2023' ന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുന്നു., പി വി. ശ്രീനിജിൻ എംഎൽഎ, കളക്ടർ എൻ എസ് കെ ഉമേഷ്, പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി. പി. വർഗീസ്, വടവുകോട് -പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, തിരുവാണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സി ആർ പ്രകാശൻ, വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ഗോപാൽ ഡിയോ തുടങ്ങിയവർ സമീപം.

എല്ലാ മേഖലയിലെയും സമത്വമാണ്  സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം : പി. രാജീവ്‌ കുന്നത്തുനാട്ടിൽ ലാവണ്യം -2023 ന് തുടക്കം 

ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അതിർവരമ്പുകകൾക്കതീതമായി  എല്ലാം മേഖലയിലും സമത്വമുള്ള സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് 
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഓണാഘോഷ പരിപാടിയായ കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം -2023 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട് മണ്ഡലം വികസനത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സാധാരണക്കാരനുൾപ്പെടെ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരെയും ഒന്നായി കാണുന്ന സർക്കാരാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു.

 ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ലാവണ്യം 2023 സംഘടിപ്പിക്കുന്നത്. 
ആറ് ദിവസങ്ങളിലായി സെൻ്റ് പീറ്റേഴ്സ് കോളജ് മൈതാനിയിലാണ് ആഘോഷ പരിപാടികൾ.

ചടങ്ങിൽ പി.വി.ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കുന്നത്തുനാട്ടിൽ ആദ്യമായാണ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും വരും കാലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്ന സ്ഥിരം കേന്ദ്രമായി മണ്ഡലത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വിപണന മേളയുടെ ഉദ്ഘാടനം കളക്ടർ എൻ.എസ്.കെ.ഉമേഷ്  നിർവഹിച്ചു. സമൂഹത്തെ മുഴുവൻ ഒരു കുടുംബമായി കണ്ട് അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന സന്ദേശമാണ് ഓണം മുന്നോട്ട് വയ്ക്കുന്നതെന്ന് കളക്ടർ പറഞ്ഞു.

വൈകീട്ട്  കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും പ്രൗഢഗംഭീരമായ  ഘോഷയാത്രയോടെയായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളുടെ തുടക്കം.  വൈവിധ്യങ്ങൾ നിറഞ്ഞ കലാരൂപങ്ങൾ അണിനിരത്തിക്കൊണ്ട്   ബ്ലോക്ക് ജംഗ്ഷനിൽ നിന്നും കോലഞ്ചേരി സെന്റ് പീറ്റേഴ്സ്  കോളേജ് മൈതാനി  വരെയായിരുന്നു ഘോഷയാത്ര.

ചടങ്ങിൽ  ജില്ലാ പഞ്ചായത്ത്‌ അംഗം ലിസി അലക്സ്, വടവുകോട് ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ രാജമ്മ രാജൻ, ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി. പി. വർഗീസ്, വടവു കോട് -പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, തിരുവാണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സി ആർ പ്രകാശൻ, വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ഗോപാൽ ഡിയോ, ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെ. എസ്. അരുൺ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി. എം. റജീന, പ്രോഗ്രാം ജനറൽ കൺവീനവർ ജോർജ് ഇടപ്പരത്തി, വിവിധ പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫെസ്റ്റിനോടനുബന്ധിച്ച് 58 സർക്കാർ വകുപ്പുകളാണ് മേള നഗരിയിൽ ഒരുക്കിയിട്ടുള്ള സ്റ്റാളുകളിലൂടെ ഉപഭോക്താകൾക്ക്  സേവനം നൽകുന്നത്.
എല്ലാ ദിവസവും രാവിലെ 11 ന് വിപണന മേള ആരംഭിക്കും. കൂടാതെ കുടുംബശ്രീ ജില്ലാതല ഓണം വിപണമേള, കാർഷിക വിപണന മേള, ഭക്ഷ്യമേള, രാത്രികാല വിപണനമേള, സെമിനാറുകൾ തുടങ്ങി വൈവിധ്യമാർന്ന  പരിപാടികളും എല്ലാദിവസവും വൈകിട്ട് കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.

date