Skip to main content

DNB പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം

2023-24 അധ്യയന വർഷം DNB (പോസ്റ്റ് എംബിബിഎസ്കോഴ്സിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള സൗകര്യം ആഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചു വരെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘DNB (Post MBBS)-Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരുംപാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും.

അപേക്ഷയിൽ ന്യൂനതകൾ ഉളളപക്ഷം ഹോം പേജിലെ ‘Memo Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മുകളിൽ പറഞ്ഞ തീയതിക്കുള്ളിൽ അപ്‌ലോഡ്‌ ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in., 0471-2525300.

പി.എൻ.എക്‌സ്4021/2023

date