Skip to main content

ഡി.എൻ.ബി. പോസ്സ് ഡിപ്ലോമ കോഴ്സ് പ്രവേശനം

        2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

        അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ DNB-PDCET-2023 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാകണം. കൂടാതെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ 2023-24 സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും നിബന്ധനകളും നേടിയിരിക്കണം. ആഗസ്റ്റ് 25 രാവിലെ 11 വരെയാണ് അപേക്ഷ നൽകാനും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുമുള്ള അവസരം.  ഇൻഫർമേഷൻ ബുള്ളറ്റിനും കൂടുതൽ വിവരങ്ങൾക്കും www.cee.kerala.gov.in  എന്ന വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.

പി.എൻ.എക്‌സ്4022/2023

date