Skip to main content

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് കോഴ്സ്

        സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് (ഡി.എച്ച്.എം.സി) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്ന സേവനങ്ങളും ടൂറിസം മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപമുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കുംവിലാസംഡയറക്ടർസ്റ്റേറ്റ് റിസോഴ്സ് സെന്റർനന്ദാവനംവികാസ്ഭവൻ പി., തിരുവനന്തപുരം – 33. https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. വിശദവിവരങ്ങൾക്ക്: 0471 2570471, 9846033009, www.srccc.in.

പി.എൻ.എക്‌സ്4024/2023

date