Skip to main content

സംസ്ഥാന യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി കേരളത്തിലെ  വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ  ജാഗ്രതാസഭ രൂപീകരിച്ചു.

പ്രഥമ ജില്ലാതല യോഗം  എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ,  കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, കെ. പി. പ്രമോഷ്, വി. വിനിൽ, റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, അസിസ്റ്റന്റ് പി.അഭിഷേക്, വിവിധ കോളേജ് വിദ്യാർത്ഥി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.

 

date