Skip to main content

വനിതാ തടവുകാരെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ താത്പര്യപത്രം ക്ഷണിച്ചു

        കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാർക്കിടയിലും, വനിതകളായ മുൻതടവുകാർ, പ്രൊബേഷണേഴ്സ് എന്നിവർക്കുമിടയിൽ സമഗ്രമായ സാമൂഹ്യ-മനശാസ്ത്ര പഠനം നടത്താൻ സാമൂഹ്യനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു.

        ‘Study on Psycho-Social Rehabilitation needs of Women Prisoners/Ex-Prisoners and Probotioners’ എന്ന പേരിൽ പഠനം നടത്താൻ തയ്യാറുള്ള ഗവേഷണ സ്ഥാപനങ്ങൾ, NGO കൾ എന്നിവരിൽ നിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്. പ്രോജക്ട് സംബന്ധിച്ച് Write up  വകുപ്പിന്റെ വെബ്സൈറ്റിൽ (sjd.kerala.gov.in) ലഭ്യമാണ്.

        വനിതകളായ തടവുകാർ /മുൻതടവുകാർ /പ്രൊബേഷണേഴ്സ് എന്നിവരുടെ ജീവിതത്തിന്റെ വിവിധ തലങ്ങൾ പഠനവിധേയമാക്കുക വഴി ഇവർക്കനുയോജ്യമായ മാനസിക പിന്തുണ നൽകി സമൂഹവുമായുള്ള പുനഃസംയോജനത്തിന് പ്രാപ്തരാക്കാൻ ഉതകുംവിധത്തിൽ നിലവിലെ പദ്ധതികൾ/നയങ്ങൾ പരിഷ്കരിക്കലും പുതിയത് ആവിഷ്കരിക്കലുമാണ് ഉദ്ദേശ്യം.

        വിശദമായ ബഡ്ജറ്റ് ഉൾപ്പെടെ പ്രോജക്ട് പ്രൊപ്പോസൽ സെപ്റ്റംബർ 8 നകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ (അഞ്ചാം നില), പി.എം.ജി, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്4038/2023

date