Skip to main content

കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

എറണാകുളം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ മാർച്ച് 2023 ലെ കെ.ടെറ്റ്  പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 1ന് (കാറ്റഗറി 1,2) 2ന് (കാറ്റഗറി 4,5) എന്നീ തീയതികളിൽ എറണാകുളം സെൻറ് തെരാസസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ നടത്തും. 

അർഹരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഡി.എഡ്/ബിഎഡ്) എന്നീ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും)  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ജാതി/പിഎച്ച് എന്നീ ആനുകൂല്യം പ്രയോജനപ്പെടുത്തിയവർ അത് തെളിയിക്കുന്ന രേഖകളും ഹാൾടിക്കറ്റ് ഉൾപ്പെടെ പരിശോധനയ്ക്കായി ഹാജരാകണം. മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച് വെരിഫിക്കേഷൻ നടത്താൻ അവശേഷിക്കുന്നവരും ഈ ദിവസങ്ങളിൽ വെരിഫിക്കേഷനു ഹാജരാകണം.
 

date