Skip to main content

ഉണര്‍വ്വ് 2023 ഓണം വിപണന മേളയ്ക്ക്  തുടക്കം

 

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉണര്‍വ്വ് 2023 ഓണം വിപണനയ്ക്ക് കാക്കനാട് കളക്ടറേറ്റില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മേള ഉദ്ഘാടനം ചെയ്തു.
മികച്ച ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത് എന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഉത്തരം ഉദ്യമങ്ങള്‍ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേളയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും ഇത്തവണത്തെ ഓണം എല്ലാവര്‍ക്കും മികച്ചതാകട്ടെ എന്നും ആശംസിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന ശരണ്യ, കൈവല്യ, കെസ്റു, ജോബ് ക്ലബ്, നവജീവന്‍ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലെ സംരംഭകരുടെ വൈവിധ്യമാര്‍ന്ന  ഉല്‍പന്നങ്ങളാണ് മേളയില്‍ വില്‍പനയ്‌ക്കൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 26 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് മേള സംഘടിപ്പിക്കുന്നത്. 

ഉദ്ഘാടന ചടങ്ങില്‍ മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുറഹിമാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.എസ് ഉണ്ണികൃഷ്ണന്‍, കുസാറ്റ് ഡെപ്യൂട്ടീ ചീഫ് കൃഷ്ണകുമാര്‍, സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എസ് ബിന്ദു, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ കെ.എസ് സനോജ്, പി.എസ് ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date