Skip to main content

ജില്ലയില്‍ 166 ഓണവിപണികളുമായി കൃഷി വകുപ്പ്

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എറണാകുളം ജില്ലയില്‍ വിപണി ഇടപെടല്‍ പദ്ധതി പ്രകാരം 166 ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നു കൃഷിഭവനുകള്‍ മുഖേന 97, ഹോര്‍ട്ടികോര്‍പ് 53, വിഎഫ്പിസികെ 16 ചന്തകളാണ് നടത്തുന്നത്.

വിപണികളില്‍ ആവശ്യമായ പരമാവധി പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്നു. മറ്റുള്ളവ ഹോര്‍ട്ടികോര്‍പ് ലഭ്യമാക്കും. പൊതു വിപണിയെക്കാള്‍ 10 ശതമാനം അധികം വില നല്‍കി കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ സംഭരിക്കുകയും പൊതു വിപണിയെക്കാള്‍ 30 ശതമാനം കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 

പ്രാദേശികമായി ലഭ്യമാകുന്ന പൊക്കാളി ഉത്പന്നങ്ങള്‍ പോലുള്ളവ വിപണികളില്‍ ലഭ്യമായിരിക്കും. കൂടാതെ ഇക്കോഷോപ്പുകള്‍, കൃഷിക്കൂട്ടങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളും വില്‍പ്പനയ്ക്കുണ്ടാകും . ജില്ലാതല കമ്മിറ്റി നിശ്ചയിച്ചു നല്‍കുന്ന വിലയിലായിരിക്കും സംഭരണവും വിതരണവും നടത്തുക. പരമാവധി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും വിപണികളുടെ പ്രവര്‍ത്തനം.

date