Skip to main content

ഓണവിപണി കീഴടക്കാന്‍ സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകള്‍

 

ഓണത്തോടനുബന്ധിച്ച് സാഫിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് സ്‌റ്റൈല്‍ ആക്ടിവിറ്റി ഗ്രൂപ്പ്, വരാപ്പുഴ (9961925895), ആഗ്‌ന ആക്ടിവിറ്റി ഗ്രൂപ്പ്, ചെല്ലാനം (9745130663), ന്യൂസ്‌റ്റൈല്‍ ആക്ടിവിറ്റി ഗ്രൂപ്പ്, ഉദയം പേരൂര്‍, (9645390756), ഹെര്‍ ഡിസൈന്‍ ആക്ടിവിറ്റി ഗ്രൂപ്പ്, ചെല്ലാനം(7012326318), അന്ന ആക്ടിവിറ്റി ഗ്രൂപ്പ്, കുമ്പളങ്ങി (8289968143), റോസ് ആക്ടിവിറ്റി ഗ്രൂപ്പ്, നായരമ്പലം (7907482267) ദിവ ആക്ടിവിറ്റി ഗ്രൂപ്പ്, മുനമ്പം(9072714830) എന്നീ യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന രീതിയില്‍ വിവിധങ്ങളായ മോഡലുകളിലും ഡിസൈനുകളിലും നിറങ്ങളിലും തുണിത്തരങ്ങള്‍ റെഡിമെയ്ഡ് ആയും സ്റ്റിച്ച് ചെയ്തും നല്‍കും. ഓര്‍ഡറുകള്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും സ്വീകരിക്കും. 

രുചി വൈവിധ്യവും ഗുണമേന്മയും കൊണ്ട് പേരുകേട്ട സാഫ് കാറ്ററിംഗ് യൂണിറ്റുകളായ നീരജ ആക്ടിവിറ്റി ഗ്രൂപ്പ്, വരാപ്പുഴ(7736654948), സീ ലാന്റ് ആക്ടി വിറ്റി ഗ്രൂപ്പ്,എളങ്കുന്നപ്പുഴ(9656751579), ടേസ്റ്റി ആക്ടിവിറ്റി ഗ്രൂപ്പ്, കുറുമ്പതുരുത്ത് (9645664498) ശ്രീദുര്‍ഗ്ഗ ആക്ടിവിറ്റി ഗ്രൂപ്പ്, ഉദയംപേരൂര്‍ (9746073443) പൂജ ആക്ടി വിറ്റി ഗ്രൂപ്പ്, കുമ്പളങ്ങി (8113087704) എന്നീ യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്കായി ഓണ സദ്യ, പായസം, ചിപ്‌സ്, എന്നിവ മിതമായ നിരക്കില്‍ തയ്യാറാക്കി നല്‍കുന്നു. ഓര്‍ഡറുകള്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും സ്വീകരിക്കും. 

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദല്‍ ജീവനോപാധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്). കേരളത്തിലുടനീളം വിജയകരമായി നടപ്പിലാക്കി വരുന്ന വളരെയേറെ സവിശേഷതകളുളള ജീവനോപാധി പദ്ധതിയാണ് ''ചെറുകിട തൊഴില്‍ സംരംഭങ്ങളുടെ വികസനം'. സാഫിന്റെ കീഴില്‍ ആയിരത്തോളം മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 441 ടെയിലറിംഗ് & ഗാര്‍മെന്റ്‌സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

date