Skip to main content

സമം: സാഹിത്യ സംഗമം സംഘടിപ്പിച്ചു 

 

 സ്ത്രീ സുരക്ഷയ്‌ക്കായി സാംസ്ക്കാരിക മുന്നേറ്റം  ജില്ലാ പരിപാടിയുടെ ഭാഗമായി 
' സമം' സാഹിത്യ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ, സാംസ്കാരിക വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച സാഹിത്യ സംഗമം കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ എം സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. 

സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ എൻ ജി ഉണ്ണികൃഷ്ണൻ (കവിത), പി എഫ് മാത്യൂസ് (കഥ), സേതുരാമൻ (വൈജ്ഞാനിക സാഹിത്യം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

സമകാലിക ജീവിതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാഹിത്യ സംവാദത്തിൽ സാഹിത്യകാരി ജ്യോതിലക്ഷ്മി ഉമാ മഹേശ്വരൻ വിഷയ അവതരണം നടത്തി. രശ്മി കേളു, ഷബ്നാ നവാസ്, കൃഷ്ണ ബാല, ദീപ ദിനേശ് തുടങ്ങിയവർ സാഹിത്യ സംവാദത്തിൽ പങ്കെടുത്തു. 

ചടങ്ങിൽ ഓൾ ഇന്ത്യ റേഡിയോ കൊച്ചി എഫ് എമ്മിലെ പ്രീതി ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ വിജയകുമാർ, ഫിനാൻസ് ഓഫീസർ ജോബി തോമസ്, സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ, ക്ലർക്ക് എം സി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

date