Skip to main content

മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പ് മുഖേന മുൻഗണനാ വിഭാഗത്തിൽപ്പെട്ട സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന്  ധനസഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25000 രൂപയാണ് മംഗല്യ പദ്ധതിയിലൂടെ  ലഭിക്കുക. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സമീപത്തുള്ള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ : 0484 2952949

date