Skip to main content

ഓണ സമൃദ്ധി കർഷകചന്തയ്ക്ക് ചോറ്റാനിക്കരയിൽ തുടക്കം

 

ഓണ സമൃദ്ധി കർഷകചന്തയ്ക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കമായി. ഓണ സമൃദ്ധി കർഷക ചന്തയുടെ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ആർ. രാജേഷ് നിർവഹിച്ചു. 

ഓണക്കാലത്ത് പച്ചക്കറികൾക്ക് പൊതുപണിയിൽ ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനായാണ് സംസ്ഥാന സർക്കാരിൻ്റെ നിർദേശാനുസരണം കൃഷിഭവൻ വഴി ഓണചന്ത ആരംഭിച്ചിരിക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്നും പൊതു വിപണിയേക്കാൾ 10%  വില കൂടുതലായി നൽകി സംഭരിക്കുന്ന പച്ചക്കറികൾ ഉപഭോത്ക്കൾക്ക് 30% വിലക്കുറവിൽ ഓണച്ചന്തയിൽ നിന്ന് ലഭ്യമാക്കുന്നു. 

പഞ്ചായത്തിലെ കോട്ടയത്ത്പാറയിലുള്ള വെജ്മാർട്ടിലാണ്  ഓണച്ചന്ത ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28 വരെ ചന്ത പ്രവർത്തിക്കും. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ചോറ്റാനിക്കര കൃഷിഭവൻ, പഞ്ചായത്ത്, കേരള ആഗ്രോ, ഹോർട്ടികോർപ്പ്, വി എഫ് പി സി കെ എന്നിവരുടെ സഹകരണത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിച്ചിരക്കുന്നത്.

അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസർ കെ കെ ലേഖ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. സിജു, വാർഡ് അംഗങ്ങൾ ആയ ഷിൽജി രവി, പ്രകാശ് ശ്രീധരൻ , ലേഖ പ്രകാശൻ , റെജി കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.

date