Skip to main content

ഓണവിപണിക്ക് തുടക്കം

 

ഓണവിപണി 2023 എറണാകുളം ജില്ലാതല ഉദ്ഘാടനം കളമശ്ശേരി കൃഷിഭവനിൽ മന്ത്രി പി. രാജീവ്‌ നിർവഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി പീറ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ നിഷാദ്, സുബൈർ, കൗൺസിലർമാരായ ലിസി കാർത്തികേയൻ, ശശി, ബിജു, റാണി രാജേഷ്, കൃഷി ഓഫീസർ  ഗായത്രി എന്നിവർ ആശംസകൾ അർപ്പിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ്, കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്സൺ സുജാത, കർഷകർ എന്നിവർ പങ്കെടുത്തു.

date