Post Category
കർഷക ചന്ത ആരംഭിച്ചു
ഓണത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരസഭയിൽ ഓണച്ചന്തയായ കർഷക ചന്ത ആരംഭിച്ചു. കാവിൽക്കടവ് നഗരസഭ കോംപ്ലക്സിൽ ആരംഭിച്ച കർഷക ചന്ത നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയും കൃഷിഭവനും സംയുക്തമായാണ് കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്. വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറികൾ വിൽക്കുന്നത്. കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം അധിക വിലയ്ക്ക് സംഭരിച്ച ഉല്പന്നങ്ങളാണ് കുറഞ്ഞ വിലയ്ക്ക് നൽകുന്നത്.
ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലത ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ കെ.ആർ. ജൈത്രൻ , കൗൺസിലർ പി.എൻ. വിനയചന്ദ്രൻ , കൃഷി ഓഫീസർ മണി, കൃഷി അസിസ്റ്റന്റ് ഷംനാസ് ഷെരീഫ് , മറ്റുജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments