Skip to main content
ഉദ്ഘാടനം സെപ്റ്റംബർ ഏഴിന്

മുസിരിസ് ;വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

- ഉദ്ഘാടനം സെപ്റ്റംബർ ഏഴിന്

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്ര, പൊതുപരിപാടി തുടങ്ങിയവ സംഘടിപ്പിക്കാനും സംഘാടക സമിതിയുടെ പ്രാഥമിക യോഗത്തിൽ ധാരണയായി.

മുസിരിസ് പദ്ധതിയിലെ ചേരമാൻ ജുമാ മസ്ജിദ്, ചുറ്റുമതിൽ, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര, ക്ഷേത്ര മ്യൂസിയം, കനാൽ ഓഫീസ്, കീഴ്ത്തളി മഹാദേവ ക്ഷേത്രം എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്.

പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ വി ആർ സുനിൽ കുമാർ എം എൽ എ യുടെ അധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത, മുസിരിസ് പ്രൊജക്ട് ഡയറക്ടർ കെ. മനോജ് കുമാർ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ സംഘാടക സമിതിയുടെ ചെയർമാനായി വി ആർ സുനിൽ കുമാർ എം എൽ എ യെയും വൈസ് ചെയർമാനായി ദേവസ്വം പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. സംഘാടക സമിതിയുടെ കൺവീനറായി നഗരസഭ ചെയർപേഴ്സൺ ടി കെ ഗീതയെയും ജോയിന്റ് കൺവീനർ ഡോ സെയ്തിനെയും ട്രഷറർ ആയി എം ഡി ഡോ മനോജ് കുമാറിനെയും തെരഞ്ഞെടുത്തു.

date