Skip to main content

പീച്ചി ഐ ടി ഐ ഈ വർഷം  ആരംഭിക്കും 

പീച്ചിയിൽ വിഭാവനം ചെയ്യുന്ന ഐടിഐ ഈ വർഷം തന്നെ താൽക്കാലികമായി വിലങ്ങന്നൂരിൽ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് പീച്ചി ഓണാഘോഷം ചിങ്ങപ്പുലരി ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. താൽക്കാലികമായി ഗ്രാമപഞ്ചായത്ത് വാടകയ്ക്ക് എടുത്ത സ്ഥലത്താണ് ഐടിഐ ആരംഭിക്കുക. 

അടുത്ത അധ്യയന വർഷം മുതൽ പീച്ചിയിൽ അഞ്ചേക്കർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് ട്രേഡോട് കൂടിയ ഐടിഐ ആണ് പീച്ചിയിൽ ആരംഭിക്കുന്നത്.

വരും കാലത്ത് 600 ഓളം കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യവും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. ഭൂമി  ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് നിലവിലുള്ളത്. വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി കെ രാജൻ പീച്ചിയിൽ പറഞ്ഞു.

date