Skip to main content

മൂവാറ്റുപുഴ താലൂക്കിൽ ഓണാഘോഷം സംഘടിപ്പിച്ചു

 

മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ ഈവ് എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സീരിയൽ നടൻ പി എസ് സുമേഷ്, മിസ്സിസ് ഇന്ത്യാ റണ്ണർ അപ്പ് ദിവ്യ വാണിശ്ശേരി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. 

മൂവാറ്റുപുഴ  റവന്യൂ ഡിവിഷണൽ ഓഫീസർ പി എൻ അനി, മുവാറ്റുപുഴ തഹസിൽദാർ രഞ്ജിത് ജോർജ്,  ഡെപ്യൂട്ടി തഹസിൽദാർമാരായ    അസ്മബീവി, ബോബി റോസ്, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ, ഗാനമേള മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

date