Skip to main content

ജീവാക്ഷരങ്ങൾ : ബോധവൽക്കരണ നാടകവുമായി മോട്ടോർ വാഹന വകുപ്പ്

 

റോഡ് സുരക്ഷ ജീവൻ രക്ഷ എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റ ഭാഗമായി ബോധവത്കരണ ടെലിമാറ്റിക്ക് നാടകവുമായി  സംസ്ഥാന മോട്ടോർ വാഹനവകുപ്പ്.  കുടുംബശ്രീ പ്രവർത്തകരായ അമ്മമാർ കഥാപാത്രങ്ങളായി വേഷമിട്ട ജീവാക്ഷരങ്ങൾ എന്ന നാടകത്തിന്റെ  ഔപചാരിക ഉദ്ഘാടനം കോലഞ്ചേരിയിൽ നടന്ന കുന്നത്തുനാട് ഓണം ഫെസ്റ്റിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അനന്തകൃഷ്ണൻ നിർവഹിച്ചു.

നാടകത്തിന്റെ കഥാകൃത്തും നോർത്ത് പറവൂർ വെഹിക്കിൾസ് ഇൻസ്പെക്ടറുമായ എൻ.വിനോദ് കുമാർ, നാടകത്തിന്റെ ഗാനരചയിതാവും സംഗീത സംവിധായകനുമായ റിട്ട.അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  സത്യൻ, സംവിധായകൻ ബിനോയ് പട്ടിമറ്റം എന്നിവർ പങ്കെടുത്തു.

നാടകം സ്കൂൾ, കോളേജ്, പൊതുവേദികളിൽ അവതരിപ്പിക്കുന്നതിനായി നിങ്ങൾക്ക് സമീപത്തുള്ള റീജണൽ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

date