Skip to main content

കളമശ്ശേരി കാർഷികോത്സവത്തിൽ ഗംഭീരമായി ഓണാഘോഷ പരിപാടികൾ

 

കളമശ്ശേരി കാർഷികോത്സവത്തിൽ ഗംഭീരമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണത്തെ വരവേറ്റ് കളമശ്ശേരി നിവാസികൾ. രാവിലെ പൂക്കള മത്സരത്തോടെ തുടങ്ങിയ ആഘോഷ പരിപാടികളിൽ ഓണസദ്യയും വടംവലി മത്സരവുമെല്ലാം ജനങ്ങൾ ഒത്തൊരുമയോടെ ഏറ്റെടുക്കുകയായിരുന്നു. 

മേളയിലെത്തിയ സന്ദർശകരും സ്റ്റാൾ ഉടമകളും ആഘോഷ പരിപാടികളിൽ ഒരുപോലെ പങ്കാളികളായി. 500 പേരോളം ഓണസദ്യയിൽ പങ്കെടുത്തു. സദ്യയോടൊപ്പം ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ ഡോ. ചന്ദ്രബോസ് വേദിയിൽ അവതരിപ്പിച്ച ഫ്യൂഷൻ മേളയിലെത്തിയ സന്ദർശകർക്ക് നല്ലൊരു അനുഭവമായിരുന്നു. മാവേലി തമ്പുരാനെ ആനയിക്കുന്നതിനായി കൊമ്പ് കലാകാരനായ നീറിക്കോട് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന വാദ്യമേളം ഓണാഘോഷത്തിന്റെ പൊലിമ കൂട്ടി. 

പുലികളിയും മറ്റ് വേഷവിധാനങ്ങളും രസക്കാഴ്ചയായിരുന്നു. ജനങ്ങൾ ഉത്സവമായി ഏറ്റെടുത്ത കളമശ്ശേരി കാർഷികോത്സവം സമാപന ദിനത്തിലെ ഓണഘോഷ പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

date