Skip to main content

കളമശ്ശേരി കാർഷികോത്സവത്തിന് കൊടിയിറങ്ങി

 

കളമശ്ശേരിയിലെ കാർഷിക മേഖലയ്ക്ക്  ഉണർവ് പകർന്ന കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി  മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ എട്ട് ദിവസങ്ങളായി നടന്നു വരുന്ന കളമശേരി കാർഷികോത്സവത്തിന് കൊടിയിറങ്ങി. നടൻ മമ്മൂട്ടിയാണ് കാർഷികോത്സവം ഉദ്ഘാടനം ചെയ്തത്.

ജൈവകാർഷികോൽപന്ന പ്രദർശനവും വിപണനവും, മണ്ഡലത്തിലെ കൃഷിയിടങ്ങളിലായി ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങളുടെ നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള, കലാപരിപാടികൾ എന്നിവ കൊണ്ടു സമ്പന്നമായിരുന്നു കാർഷികോത്സവം. സിനിമാതാരങ്ങളായ ഇർഷാദ്, സിനോജ് വർഗീസ്, ടിനി ടോം , അഞ്ജലി, കൈലാഷ്, ജയസൂര്യ തുടങ്ങിയവർ കാർഷികോത്സവം സന്ദർശിക്കാൻ എത്തി.
 ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസ്സി, രാജേഷ് ചേർത്തല, മുരുകൻ കാട്ടാക്കട തുടങ്ങിയവരുടെ കലാപ്രകടനങ്ങൾ കാർഷികോത്സവത്തിന്റെ മാറ്റുകൂട്ടി.

സഹകരണ സംഘങ്ങളുടെ സ്റ്റാളുകൾ, ഖാദി ഉൽപന്നങ്ങൾ, കൈത്തറി, ചക്കക്കൂട്ടം, കുടുംബശ്രീ സ്റ്റാളുകൾ എന്നിവയുൾപ്പെടെ  സ്റ്റാൾ ഒരുക്കിയിരുന്നു. വിവിധ വിഭവങ്ങളുടെ പാചകരുചി പകർന്ന ഭക്ഷ്യമേളയും ശ്രദ്ധേയമായി. മണ്ഡലത്തിൽ വിളഞ്ഞ പൊക്കാളി അരി കൊണ്ടു തയാറാക്കിയ അപ്പം, മണ്ഡലത്തിൽ നിന്നു പിടിച്ച കാളാഞ്ചി മീൻ നിർവാണ, പൊക്കാളി പായസം എന്നിവ ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത് രുചിക്കാൻ നിരവധി പേരാണ് ഭക്ഷ്യമേളയിലേക്ക് എത്തിയത്.

date