Skip to main content
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലാവണ്യം' ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി ദർബാർ ഹാൾ മൈതാനിയിൽ   ജാസി ഗിഫ്റ്റ് അവതരിപ്പിച്ച    മ്യൂസിക്കൽ നൈറ്റ്‌

ലാവണ്യം 2023 അവസാന ദിനം വേദിയെ ഇളക്കിമറിച്ച് ജാസിയുടെ മ്യൂസിക് നൈറ്റ്

ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച 'ലാവണ്യം 2023' ന്റെ ഭാഗമായുള്ള
ദർബാർ ഹാൾ മൈതാനിയിലെ പരിപാടികൾക്ക് സമാപനം.

ഓഗസ്റ്റ് 27 ന് തുടങ്ങിയ 'ലാവണ്യം 2023' ന് സിനിമാ പിന്നണിഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കൽ നൈറ്റ് ഷോയോടെയാണ് സമാപനമായത്.

കാണികളെ ഇളക്കിമറിക്കുന്നതായിരുന്നു സമാപന ദിനത്തിലെ ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കൽ നൈറ്റ് ഷോ. നിറഞ്ഞ സദസാണ് ജാസിയുടെ ചടുല താളങ്ങളുടെ ആവേശത്തിൽ ആറാടിയത്.

കോവിഡ് മഹാമാരിക്ക് ശേഷം എല്ലാവരും ചേർന്ന് ആഘോഷമാക്കിയ ലാവണ്യം 2023ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കലാപരിപാടിയുടെ ഭാഗമായി ഒട്ടനവധി കലാകാരന്മാരാണ് ലാവണ്യം 2023ൽ പങ്കെടുത്തത്.

27 മുതൽ വിവിധ കലാപരിപാടികൾ കാണാൻ ലാവണ്യം വേദികളിൽ നിരവധി പേരെത്തി. ജില്ലയുടെ പല സ്ഥലങ്ങളിലും  ലാവണ്യം 2023 ന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് പെരുമ്പാവൂർ ടൗൺഹാളിൽ കെ.എസ് പ്രസാദും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോയും,  സെപ്റ്റംബർ മൂന്നിന് പാമ്പാക്കുടയിലെ ലാവണ്യം 2023 വേദിയിൽ കൊച്ചിൻ റിഥമിക്കിന്റെ മ്യൂസിക് ഫ്യൂഷൻ ഷോയും നടക്കും.

date