Skip to main content

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 25ന് തുടങ്ങുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കോഴ്‌സായ പ്രിലിംസ ്കം മെയിന്‍സ് സെപ്്റ്റംബര്‍ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 20ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം kscsa.org യില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. തിരുവനന്തപുരം - 8281098863. ആലുവ - 8281098873.

date