Skip to main content

അനിമേഷൻ, വിഷ്വൽ എഫക്ട്സ് മേഖലയിലെ പ്രതിഭകളെ കണ്ടെത്താൻ പദ്ധതി

 

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ  അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ് & കോമിക്സ്  (AVGC-XR) പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രവർത്തിക്കുന്ന വരുമായി ചർച്ച സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 5 ന് രാവിലെ 10.30 ന് എറണാകുളം ഗവ.ഗസ്റ്റ്ഹൗസിലാണ് ചർച്ച നടത്തുന്നത്.  

അനിമേഷൻ, വിഷ്വൽ എഫക്സ്, ഗെയിമിംഗ്, കോമിക്സ് തുടങ്ങിയ രംഗങ്ങളിലെ സ്റ്റുഡിയോകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഈ മേഖലയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ചർച്ചയ്ക്ക് ശേഷം ഉച്ചക്ക് 3.30  ന്  പത്രസമ്മേളനവും നടക്കും. 

പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 9, 10 ദിവസങ്ങളിലായി   തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവിനു മുന്നോടിയായാണ്     ചർച്ച സംഘടിപ്പിക്കുന്നത്. സി-ഡിറ്റ്, കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ, കേരള ഡെവലപ്മെന്റ് ആൻഡ്  ഇന്നവേഷൻ സ്ട്രറ്റജിക് കൗൺസിൽ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

date