Skip to main content

കുമ്പളങ്ങിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

 

കുമ്പളങ്ങിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്തും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ ക്യാമ്പിൽ 60 പേർ പങ്കെടുത്തു. അഹല്യ ഫൗണ്ടേഷന്റെ എട്ടു പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

കുമ്പളങ്ങി ഗവൺമെന്റ് യു. പി സ്കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ വി.എക്സ് ജോസഫ് പരിപാടിയിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവരിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ അഹല്യ ഹോസ്പിറ്റലിൽ എത്തിച്ച് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പ്രസിഡന്റ്‌ ലീജ തോമസ് പറഞ്ഞു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ് നടന്നത്.

date