Skip to main content

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്: നിര്‍മ്മാണം പുരോഗമിക്കുന്നു

 

അവലോകന യോഗം ചേര്‍ന്നു 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കാന്‍സര്‍ സെന്ററിന്റെയും നിര്‍മ്മാണം വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് 
അവലോകനയോഗം ചേര്‍ന്നു. 

കളമശ്ശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. കിന്‍ഫ്രയില്‍ നിന്ന് വെള്ളമെത്തിക്കും. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഇന്‍കെലിന് നിര്‍ദേശം നല്‍കി.
  
കെഎസ്ഇബി 110 കെ വി സബ് സ്റ്റേഷന്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍  വേഗത്തില്‍ ആക്കാനും നിര്‍ദേശം നല്‍കി. മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെയും കാന്‍സര്‍ സെന്ററിന്റെയും നിര്‍മ്മാണം നവംബറില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് പ്രതാപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date