Skip to main content

അസാപ്പില്‍ ഇംഗ്ലീഷ് ട്രെയിനര്‍ പരിശീലനം

 

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ 400 മണിക്കൂര്‍ ട്രെയിനിങ് പ്രോഗ്രാം ആണ്. ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയ്നറായി, ഫ്രീലാന്‍ഡ്  ട്രെയിനറായി ജോലി ചെയ്യുവാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍.എസ്.ഡി.സി, എന്‍.എസ്.ക്യു.എഫ് ലെവല്‍ - 5  സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 18 വയസ്  തികഞ്ഞ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിക്കുകയോ 9495219570 നമ്പറില്‍ ബന്ധപെടുകെയോ ചെയ്യുക.

date