Skip to main content

മത്സ്യകൃഷി ഘടക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഫിഷറീസ് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന പ്രധാമന്ത്രി മത്സ്യ സമ്പാദ യോജനപദ്ധതി 2023-24 (PMMSY) യുടെ ഭാഗമായുളള വിവിധ മത്സ്യകൃഷി ഘടക പദ്ധതിയിലേക്ക് 2023-24 വർഷത്തേക്കുളള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഉദയംപേരൂർ, ചെല്ലാനം, ഞാറക്കൽ, മുനമ്പം, കൊച്ചി, ആലുവ, എറണാകുളം എന്നീ മത്സ്യഭവനുകളിൽ സ്വീകരിക്കും. അവസാന തീയതി സെപ്റ്റംബർ18. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9496007029 (ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ  രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

date