Skip to main content

പെയിൻ ആൻ്റ് പാലിയേറ്റീവ് വിഭാഗമായ 'നിലാവിലേക്ക്' മരുന്നുകളും ഉപകരണങ്ങളും നൽകി

 എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻ്റ് പാലിയേറ്റീവ് വിഭാഗത്തിലേക്ക് Liola Alumin Association Kerala Chapter മരുന്നുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു.2 ലക്ഷം രൂപയുടെ മരുന്ന് ഉൾപ്പെടെയാണ് വാങ്ങി നൽകിയത്.  
 അഞ്ഞൂറിലധികം രോഗികളെ വീടുകളിലെത്തി ശുശ്രൂഷിക്കുന്ന ഈ പാലിയേറ്റീവ് വിഭാഗത്തിന് ജില്ലയിൽ പ്രഥമ സ്ഥാനമാണുള്ളത്. 

6 പാലിയേറ്റീവ് നഴ്സസ്, 5 ഡ്രൈവർ,  2 ഡോക്ടർ അടങ്ങുന്ന യൂണിറ്റ്  സുമനസുകളിൽ നിന്ന് സമാഹരിക്കുന്ന സാധന സാമഗ്രികളും മരുന്നുകളും കൂടി ഉപയോഗിച്ചാണ്  പ്രവർത്തിക്കുന്നത്. 

 കോൺഫറൻസ് ഹാളിൽ  നടന്ന ചടങ്ങിൽ റോ മുൻ മേധാവി  ഹോർമ്മിസ് തരകൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന പാലിയേറ്റീവ് നഴ്സുമാരെയും ജീവനക്കാരെയും ഹോർമിസ് തരകൻ അഭിനന്ദിച്ചു. 250 ഇൽ അധികം പ്രൈമറി പാലിയേറ്റീവ് കെയർ രോഗികളും അത്രത്തോളം സെക്കൻഡറി പാലിയേറ്റീവ് കെയർ രോഗികളുടെയും മുഴുവൻ ഭവന ചികിത്സ ഉൾപ്പെടെ  ചെയ്യുന്ന  നിലാവ് പാലിയേറ്റീവ് വിഭാഗം മാതൃകയാണ്. 

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ആർ.ഷാഹിർഷ,   പാലിയേറ്റീവ് വിഭാഗം മേധാവി ഡോ അനു അശോകൻ, ബേസിക് ചാരിറ്റബിൾ മാനേജിംഗ് ട്രസ്റ്റി എസ് മുരളീധരൻ, സി ഫുഡ് എക്സ്പോട്ടർ  നോബർട് കാരിക്കശേരി, Liola Alumin Association Kerala Chapter സെക്രട്ടറി  സ്റ്റാൻലി കുഞ്ഞിപ്പാലു,   ജനറൽ ഹോസ്പിറ്റൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സുഷമ, പോൾ ജയിംസ് എന്നിവർ സംസാരിച്ചു.

date