Skip to main content

മേരി മാട്ടി മേരാ ദേശ് രണ്ടാം ഘട്ട പരിപാടിക്ക് തുടക്കമായി 

 

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായ അമൃത കലശ യാത്രക്ക് വേണ്ട മണ്ണ് തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ക്ലബ്ബ് അംഗങ്ങള്‍ ശേഖരിച്ചു. 

ക്ലബ് അങ്കണത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച നേവി ഉദ്യോഗസ്ഥന്‍ ഇ. ശിവശങ്കരനെ ആദരിച്ചു. പങ്കെടുത്ത അംഗങ്ങള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. ക്ലബിന്റെ ഭാരവാഹികളായ അമല്‍ എം.ആര്‍, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

date