Skip to main content

സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന് അവധി ദിവസങ്ങളിൽ കൺസഷൻ നൽകണം

 

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി പോകുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിലും കൺസഷൻ അനുവദിക്കണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഉത്തരവാദിത്വ ബോധമുള്ള യുവ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് വെക്കേഷൻ ക്യാമ്പുകൾ.   ഒരു പാഠ്യ അനുബന്ധ പദ്ധതി  ആയതിനാൽ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ അവധി ദിവസങ്ങളിലും നടത്തേണ്ടി വരുന്നു.  ഈ സാഹചര്യത്തിലാണ് അവധി ദിവസങ്ങളിൽ കൺസെഷൻ അനുവദിച്ചുകൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് നിലവിലുള്ളത്.

date