Skip to main content

സാന്ത്വന സ്പർശവുമായി സ്റ്റേഹത്തണൽ വടുതലയിൽ 

 

കൊച്ചി :എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെ 'സ്നേഹത്തണൽ' മെഡിക്കൽ സംഘം  വടുതലയിലെ കിടപ്പുരോഗികളുടെ വീടുകളിലെത്തി പരിശോധനയും മരുന്നു വിതരണവും നടത്തി. വിവിധ രോഗങ്ങളാലും പ്രായാധിക്യത്താലും വീടുകളിൽ കഴിയുന്ന പത്രണ്ടോളം പേരുടെ വീടുകളിലാണ് സാന്ത്വനവുമായി സ്നേഹത്തണൽ എത്തിയത്‌. മെഡിക്കൽ ഓഫീസർ ഡോ. മെറിൻ, നഴ്‌സ് ലുബീന, ഗിരീഷ് കൈമൾ, ചന്ദ്രഹാസൻ വടുതല, സെൻദാസ്, ബിജോയ്, ജിനീഷ്, ശ്രീകല, പ്രീതി  എന്നിവർ നേതൃത്വം നൽകി.

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയം,ടി.കെ.സി റോഡ് റെസിഡൻസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. എല്ലാ മാസവും നിശ്ചിത ദിവസം സാന്ത്വന സ്പർശവുമായി സ്നേഹത്തണൽ വടുതലയിൽ സഞ്ചരിക്കും.

date