Skip to main content

ഏലൂർ നഗരസഭയിൽ പെൻ ബോക്സ്‌ പദ്ധതിക്ക് തുടക്കമായി

ക്ലീൻ ഏലൂർ പദ്ധതിയുടെ ശുചിത്വ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഏലൂർ നഗരസഭയിലെ വിദ്യാലയങ്ങളിൽ പെൻ ബോക്സ്‌ പദ്ധതിക്ക് തുടക്കമായി. ഏലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യ പെൻ ബോക്സ് സ്ഥാപിച്ച് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾ എഴുതി തീർന്ന പേന വീട്ടിലും സ്കൂൾ പരിസരങ്ങളിലും വലിച്ചെറിയാതെ ശേഖരിച്ച് ബോക്സിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി. നിക്ഷേപിക്കുന്ന പേനകൾ നഗരസഭ ഹരിതകർമ്മ സേനയ്ക്ക് കൈമാറും. മാലിന്യങ്ങൾ വലിച്ചെറിയാതെ അവ ശേഖരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി പങ്കാളികളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എം. ഷെനിൻ, പി.എ. ഷെറീഫ്, വാർഡ് കൗൺസിലർ അംമ്പികാ ചന്ദ്രൻ സ്കൂൾ പ്രിൻസിപ്പൽ കെ.വി ഷീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെൽത്ത് സൂപ്രണ്ട് എസ്. പി ജെയിംസ് ശുചിത്വ ബോധവത്കരണ ക്ലാസ് നടത്തി. വരും ദിവസങ്ങളിൽ നഗരസഭയിലെ ഓരോ സ്കൂളുകളിലും ഇത്തരം ബോക്സുകൾ സ്ഥാപിച്ചു ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

date