Skip to main content

റോഡ് സുരക്ഷാ ബോധവത്കരണം: ഇടപ്പള്ളിയില്‍ ജനപ്രതിനിധികളുടെയും സിനിമ താരങ്ങളുടെയും വടംവലി മത്സരം ശനിയാഴ്ച്ച(9)

മോട്ടോര്‍ വാഹന വകുപ്പ് ഫസ്റ്റ് എയിഡ് എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാനത്തെ എല്ലാ കോളേജുകളും കേന്ദ്രീകരിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ശനിയാഴ്ച്ച(സെപ്റ്റംബര്‍ 9) ഉച്ച കഴിഞ്ഞ് 1.30 മുതല്‍ സ്‌കൂള്‍ കുട്ടികളുടെ അഖില കേരള വടംവലി മത്സരവും, ജനപ്രതിനിധികളും സിനിമ താരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ടീമുകളുടെ പ്രദര്‍ശന വടംവലി മത്സരവും നടക്കും. രണ്ട് വിഭാഗങ്ങളായാണ് പ്രദര്‍ശന വടംവലി മത്സരം നടക്കുക.

പുരുഷന്‍ന്മാരുടെ പ്രദര്‍ശന വടംവലിയില്‍ സിനിമാ താരസംഘടനയായ അമ്മയുടെ ടീമും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടും. സ്ത്രീകളുടെ പ്രദര്‍ശന വടംവലയില്‍ ഉമ തോമസ് എം.എല്‍.എ നയിക്കുന്ന ടീമും സിനിമാ താരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ നേതൃത്വത്തിലുള്ള ടീമും ഏറ്റുമുട്ടും.

യുവജനങ്ങള്‍ക്കിടയിലെ അപകടകരമായ വാഹന ഉപയോഗം നിയന്ത്രിക്കുന്നതിനും നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിനും സേഫ് ക്യാംപസ് എന്ന ആശയം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന
പേസ് (പ്രൊജക്ട് ഫോര്‍ ആക്സിഡന്റ് ഫ്രീ ക്യാംപസ് എന്‍വിറോണ്‍മെന്റ് ) പദ്ധതിയുടെ ഭാഗമായി ദ്വിദിന സംസ്ഥാനതല നേതൃത്വ പരിശീലനം ശനി, ഞായര്‍( സെപ്റ്റംബര്‍ 9, 10) ദിവസനങ്ങളില്‍ കറുകുറ്റി എസ്.സി.എം.എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജിയില്‍ നടക്കും. 'സുരരക്ഷായനം പേസ്' എന്നപേരില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച്ച(സെപ്റ്റംബര്‍ 10) രാവിലെ 10 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

റോജി. എം. ജോണ്‍ എ.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രാന്‍പോര്‍ട്ട് കമ്മീഷ്ണര്‍ എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സംസ്ഥാനത്തെ 100 എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം വാളണ്ടിയര്‍മാരും അധ്യാപകരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുക.

ഇതേ ചടങ്ങില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ട്രെയിനിങ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിങ് ആന്റ് റിസര്‍ച്ചിന്റെ (ഐ.ഡി.ടി.ആര്‍) എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടവും ഗതാഗത വകുപ്പ് മന്ത്രി നിര്‍വഹിക്കും. കറുകുറ്റി എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷനിലാണ് സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത്.

date