Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം :  അദാലത്ത് സെപ്റ്റംബർ 13 മുതൽ 

 

 

മത്സ്യ തൊഴിലാളികളുടെ മക്കൾക്കുളള വിദ്യാഭ്യാസ ആനുകൂല്യം പ്രീമെട്രിക് ആൻഡ് പോസ്റ്റ് മെട്രിക് (ഫിഷറീസ് ഇ- ഗ്രാന്റ്സ്) വിവിധ സാങ്കേതിക കാരണങ്ങളാൽ ലഭിക്കാത്തത് സംബന്ധിച്ച് 2017-18 സാമ്പത്തിക വർഷം മുതലുളള പരാതികൾ തീർപ്പാക്കുന്നതിനായി സെപ്റ്റംബർ 13 മുതൽ 16 വരെയുളള തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

എറണാകുളം സലിം അലി റോഡിലുള്ള ഫിഷറീസ് കോംപ്ലക്സിന്റെ അവെയർനസ് ഹാളിലാണ് അദാലത്ത് നടക്കുക.

 

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിഷറീസ് സ്കോളർഷിപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ /സ്ഥാപനമേധാവികൾ പങ്കെടുത്ത് ഫിഷറീസ് വിദ്യാഭ്യാസ ആനുകൂല്യ സംബന്ധമായ പരാതികൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date