Skip to main content

പള്ളുരുത്തി ബ്ലോക്കിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു

 

എറണാകുളം ജില്ല തദേശ സ്വയംഭരണ വകുപ്പിന്റെയും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു.മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം,ലഹരി ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ,ബാലാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള ചർച്ചയിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് മുപ്പത് വിദ്യാർഥികൾ ഗ്രാമസഭയുടെ ഭാഗമായി.കുട്ടികൾ ഉന്നയിച്ച   ചോദ്യങ്ങൾക്ക്  എറണാകുളം ജില്ല  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ 
പി എം ഷഫീഖ് , പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ബേബി തമ്പി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറുപടി നൽകി.

date