Skip to main content

മൂലേപ്പാടം ബൈലൈൻ റോഡും കലുങ്കും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

 

കളമശ്ശേര  മൂലേപ്പാടം നഗറിലെ നവീകരിച്ച ബൈ ലൈൻ റോഡിന്റേയും പുതുക്കിപ്പണിത കലുങ്കിന്റേയും ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിക്കും. മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവിഷ്കരിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡും കലുങ്കും നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. മൂലേപ്പാടത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പൊതുമരാമത്ത് - റവന്യൂ വകുപ്പുകൾ, റയിൽവേ, ദേശീയ പാത അതോറിറ്റി, നഗരസഭ തുടങ്ങി വിവിധ ഏജൻസികൾ എന്നിവയെ കോർത്തിണക്കി സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കി നടപ്പിലാക്കിയതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട്  റവന്യൂ വിഭാഗം സർവേയിലൂടെ കണ്ടെത്തിയ സാലീസ് തോട്ടിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി എന്നിവർ ചേർന്ന് 
കൾവെർട്ട്  നിർമ്മിക്കേണ്ട സ്ഥലത്ത് സംയുക്ത പരിശോധന നടത്തിയാണ് തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റിയും രണ്ട് കൽവെർട്ടുകൾ നിർമ്മിക്കും. റെയിൽവേയും ഒരു കൽവെർട്ട് നിർമ്മിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുമുള്ള നടപടികൾ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് സ്വീകരിക്കും. പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മൂലേപ്പാടം നഗറിൽ ടയോട്ട ഷോ റൂമിന് എതിർ വശമുള്ള മൂലേപ്പാടം നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date