Skip to main content

കള്ള് ഷാപ്പ് ലേലം -ഓൺലൈനിൽ അപേക്ഷകൾ ക്ഷണിച്ചു

 

2023-2024, 2024-2025, 2025-2026 വർഷങ്ങളിലെ കള്ള് ഷാപ്പുകളുടെ വിൽപ്പന നടപടികൾ ആരംഭിച്ചു. കേരള സർക്കാരിന്റെ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുന്ന നയത്തിന്റെ ഭാഗമായി മദ്യ ഉൽപ്പാദന, വിതരണ, വില്പന മേഖലയിൽ സുതാര്യത ഉറപ്പുവരുത്തി, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് കള്ള് ഷാപ്പുകളുടെ വില്പന ഓൺലൈൻ ആയി നടത്തുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

2023 2024, 2024-2025, 2025-2026 സാമ്പത്തിക വർഷങ്ങളിലേക്കുള്ള കള്ള് ഷാപ്പുകളുടെ വിൽപ്പനയിൽ പങ്കെടുക്കുന്നതിനായുള്ള അപേക്ഷകരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ വഴി സെപ്റ്റംബർ 13 നടത്താം. https://etoddy.keralaexcise.gov.in/ എന്ന ഓൺലൈൻ സർവീസ് പോർട്ടൽ വഴി ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.  ഫോൺ: 0484 2390657

date