Skip to main content

മികവുറ്റ വിദ്യാഭ്യാസത്തിന് ഗണ്യമായ നിക്ഷേപം: മന്ത്രി ശിവൻകുട്ടി

 

എളങ്കുന്നപ്പുഴ ഗവ. യർ സെക്കൻഡറിക്ക് രണ്ടു കോടി രൂപ പുതിയ കെട്ടിടം

പൊതു വിദ്യാഭ്യാസ നിലവാരം മികവുറ്റതാക്കാൻ സമീപ വർഷങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്തുകയും ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും വിശാലമായ കാഴ്ചപ്പാടുമാണ് ഈ രംഗത്തെ കേരളത്തിന്റെ പ്രശംസനീയ വിജയത്തിനു കാരണം. രാജ്യത്തിനാകെ തന്നെ മാതൃകയാണ് ഇവിടത്തെ വിദ്യാഭ്യാസമേഖലയെന്നും അ‌ദ്ദേഹം പറഞ്ഞു.  രണ്ടു കോടി രൂപ ചെലവിട്ട് എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ശിവൻകുട്ടി. 

അടിസ്ഥാന സൗകര്യ വികസനത്തിനും പഠന പരിശീലനത്തിലെ വൈദഗ്ധ്യത്തിനും സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റ് അനുബന്ധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന മികവുറ്റ സാമൂഹ്യ ക്ഷേമ സംവിധാനം നമ്മുടെ വിദ്യാഭ്യാസ രംഗത്തുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനും വേണ്ടി അടിയുറച്ചു നിലകൊള്ളുന്ന പൊതുസമൂഹമാണ് സർക്കാരിന്റെ ഏറ്റവും വലിയ പിൻബലമെന്നും മന്ത്രി പറഞ്ഞു.

കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. മാറുന്ന കാലത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും നേരിടാൻ തക്കവിധം സമൂഹ സൃഷ്ടി നടത്തുകയാണ് വിദ്യാഭ്യാസമികവിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാൽ നൂറ്റാണ്ടുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച നിലയിലേക്ക് വിദ്യാഭ്യാസ, വിഭവ ശേഷി മേഖലകളെ വളർത്തുന്നതിനനുള്ള നടപടികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ സ്കൂൾ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കിയത്.  മൂന്നു നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ക്ലാസ് മുറികൾക്കു പുറമെ ഓഫീസുകൾ, ടോയ്ലെറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മൊത്തം 7500 ചതുരശ്ര അടിയാണ് മന്ദിരത്തിന്റെ വിസ്തീർണം. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ ചുമതല നിർവ്വഹിച്ചത്.

റവന്യൂ ഡെപ്യൂട്ടി ഡയറക്ടർ  കെ.എ വഹിത, എ.ഐ.ഒ  ഡിഫി ജോസഫ്, പ്രിൻസിപ്പൽ പാൻസി ജോസഫ്,    ഹെഡ്മിസ്ട്രസ് എൻ കെ സീന, പി.ടി.എ പ്രസിഡന്റ് കെ. എസ് മനോജ്, സ്റ്റാഫ് സെക്രട്ടറി ഷണോദ് തുടങ്ങിയർ പ്രസംഗിച്ചു.

ആർഡിഡി കെ എ വഹിത, എം.എഇഒ ഡിഫി ജോസഫ്, പ്രിൻസിപ്പാൾ പാൻസി ജോസഫ്,     ഹെഡ്മിസ്ട്രസ് എൻ കെ സീന, പിടി എ പ്രസിഡണ്ട് കെ എസ് മനോജ്, സ്റ്റാഫ് സെക്രട്ടറി ഷണോദ് എന്നിവർ പ്രസംഗിച്ചു.

date