Skip to main content

ആവേശം തീർത്ത് റോഡ് സുരക്ഷാ സന്ദേശവുമായി വടംവലി മത്സരം

 

ഒരുപോലെ ആവേശവും റോഡ് സുരക്ഷയെ പറ്റിയുള്ള  വിലപ്പെട്ട സന്ദേശങ്ങളും നൽകുന്നതായിരുന്നു ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ മൈതാനത്ത് നടന്ന വടംവലി മത്സരം.

മോട്ടോർ വാഹന വകുപ്പ്, വിന്റേജ് ഇൻഫോ സൊലൂഷൻസ്, അജിനോറ എൻട്രൻസ് അക്കാദമി, സിഗ്മ മെഡിക്കൽ കോഡിംഗ് അക്കാദമി എന്നീ ടീമുകൾ തമ്മിലായിരുന്നു പുരുഷന്മാരുടെ പ്രദർശന വടംവലി മത്സരം.
ആവേശം അലതല്ലിയ മത്സരത്തിൽ മെഡിക്കൽ കോഡിംഗ് അക്കാദമി ഒന്നാം സ്ഥാനം നേടി. അജിനോറയുടെ ടീമിനാണ് രണ്ടാം സ്ഥാനം. 

ഫസ്റ്റ് എയ്ഡ് സംഘടന, അജിനോറ എൻട്രൻസ് അക്കാദമി, വിന്റേജ് ഇൻഫോ സൊലൂഷൻസ് എന്നീ ടീമുകളാണ് വനിതകളുടെ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്.  നീതു കൃഷ്ണ നേതൃത്വം നൽകിയ അജിനോറ എൻട്രൻസ് അക്കാദമി വിജയം നേടി. നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് നേതൃത്വം നൽകിയ വിന്റേജ് ഇൻഫോ സൊലൂഷൻസ് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ടീം അജിനോറ വിജയം കൈവരിച്ചത്. 

പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ 
ഫൈനലിൽ തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹൈസ്കൂളിനെ പരാജയപ്പെടുത്തി  ആദർശ് ഭവൻസ് വിദ്യാലയം കാക്കനാട് വിജയം നേടി. മൂന്നാം സ്ഥാനം സെന്റ് തെരാസാസ് എച്ച്. എസ്. എസ് എറണാകുളം സ്വന്തമാക്കി. 

ആൺകുട്ടികളുടെ വടംവലിയിൽ സെന്റ്. ജോർജ്ജ് ഹൈ സ്കൂൾ ഇടപ്പള്ളിയും സേക്രഡ് ഹെർട്ട് എച്ച്. എസ്. സ്കൂൾ തേവരയും തമ്മിലായിരുന്നു ആൺകുട്ടികളുടെ ഫൈനൽ മത്സരം. ആവേശകരമായ മത്സരത്തിനൊടുവിൽ സെന്റ്. ജോർജ്ജ് ടീം വിജയിച്ചു. മൂന്നാം സ്ഥാനം ആദർശ് ഭവൻസ് വിദ്യാലയം നേടി.

date