Skip to main content

താലുക്ക് വികസന സമിതിയുടെ ഇടപെടൽ: ബസ് സർവീസ് പുന:രാരംഭിച്ചു 

 

മുവാറ്റുപുഴയിൽ നിന്നു മാറാടി, ഊരമന, പെരുവംമൂഴി, ഇൻഫോപാർക്ക്‌ വഴി കാക്കനാടിനുള്ള കെ എസ് ആർ ടി സി ബസ് സർവീസ് തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും. കോവിഡ് കാലഘട്ടത്തിൽ നിർത്തിയ സർവീസ് ആണ് വീണ്ടും തുടങ്ങുന്നത്. മുവാറ്റുപുഴ താലൂക്ക് വികസന സമിതിയിൽ മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. പി. ബേബി 
വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് തഹസിൽദാർ രഞ്ജിത്ത് ജോർജ് കെ എസ് ആർ ടി സി, സി എം ഡി യെ രേഖാ മൂലം വിഷയം അറിയിച്ചതിനെ തുടർന്നാണ് സർവീസ് പുന:രാരംഭിക്കുന്നത്. സർവീസ് തുടങ്ങുന്നത് മൂലം മാറാടി, ഊരമന ഭാഗത്തുള്ളവർക്കും ജോലിക്കാർക്കും എളുപ്പത്തിൽ ജില്ലാ ഭരണ കേന്ദ്രത്തിലെത്താനാകും. ബസ് രാവിലെ 7.45 നു മുവാറ്റുപുഴയിൽ നിന്നു പുറപ്പെടുന്ന വിധവൈകിട്ട് 5 ന് കാക്കനാട് നിന്നു തിരിക്കുന്ന വിധത്തിലുമാണ് ബസിന്റെ സമയം ക്രമീകരിച്ചിട്ടുള്ളത്.

date