Skip to main content

'ക്ലീൻ കൂവപ്പടി ഗ്രീൻ കൂവപ്പടി' പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്

കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര മാലിന്യനിർമാർജ്ജന പദ്ധതിയായ ക്ലീൻ കൂവപ്പടി ഗ്രീൻ കൂവപ്പടി മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. വിജയകരമായ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് പദ്ധതി അടുത്ത് ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

മൂന്നാംഘട്ടത്തിന്റെ ഭാഗമായി 12000 വീടുകൾക്കും 4000 സ്ഥാപനങ്ങൾക്കും ക്യാരിബാഗുകൾ വിതരണം ചെയ്യും. അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ചു വയ്ക്കുന്നതിനാണ് ബാഗുകൾ സൗജന്യമായി ലഭ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നായി ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ 125 ടൺ  അജൈവ മാലിന്യങ്ങളാണ്  ശേഖരിച്ച് നീക്കം ചെയ്തത്. രണ്ടാംഘട്ടത്തിൽ വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ എം.സി.എഫുകൾ  (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിച്ചു.

നിലവിൽ ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാനുള്ള സൗകര്യവും  ഒരുക്കിയിട്ടുണ്ട്. അടുക്കള മാലിന്യം സംസ്കരിക്കാൻ വീടുകളിൽ ബയോ ബിന്നുകൾ വിതരണം ചെയ്തിരുന്നു. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി പഞ്ചായത്ത് മിനി ലോറി വാങ്ങിയിട്ടുണ്ട്. ഇതുവഴി 20 ടൺ മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഹരിതകർമ്മ സേനാംഗങ്ങൾക്ക് മൂന്നുലക്ഷം രൂപ വേതനമായി നൽകിയെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

date