Skip to main content

വയനാട് ഗവൺമെൻറ് എൻജിനിയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ 13 ന്

മാനന്തവാടി തലപ്പുഴയിൽ പ്രവർത്തിക്കുന്ന വയനാട് ഗവൺമെൻറ് എൻജിനിയറിങ് കോളജിൽ ഒന്നാം വർഷ റഗുലർ എം.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് ആൻഡ് സിഗ്‌നൽ പ്രോസസിംഗ്)കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (നെറ്റ്‌വർക്ക്‌ ആൻഡ് സെക്യൂരിറ്റി) എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 13 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യർഥികൾ അസൽ ടി.സി.യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം 11 നു മുൻപായി കോളജിൽ എത്തണം. ഏതെങ്കിലും സ്ഥാപനങ്ങളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യർഥികൾ ടിസിക്കു പകരം സ്ഥാപനത്തിൽ നിന്നുള്ള NOC നിർബന്ധമായും ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശന സമയത്ത് തന്നെ മുഴുവൻ ഫീസുമടച്ച് അഡ്മിഷൻ നേടണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ അഭാവത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: 04935 257320, 04935 257321, www.gecwyd.ac.in.

പി.എൻ.എക്‌സ്4258/2023

date