Skip to main content
സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ - 2

സ്വച്ഛ് ഭാരത് ലോഗോ പ്രകാശനം ചെയ്തു

സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ - 2 മത്സരത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം നടത്തി. 

നഗരസഭ അങ്കണത്തില്‍ ചെയർപേഴ്സൺ സീത രവീന്ദ്രന്‍ പ്രകാശനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, സിസിഎം ആറ്റ്ലി പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ - 2 മത്സരത്തിന്റെ ഭാഗമായി 17 വരെ വിവിധ പരിപാടികള്‍ സംഘടിക്കുന്നുണ്ട്. ഇന്ന് (13 ന്) രാവിലെ 9.30 ന് ബെഥനി സ്കൂളില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഹ്യൂമന്‍ ചെയിന്‍, 10 ന് അശ്വമേധ പ്രചാരണത്തിന്റെ ഫ്ലാഗ് ഓഫ്, വൈകീട്ട് 7 ന് ടൗണ്‍ഹാളില്‍ സ്വച്ഛത ലക്ഷദീപം തെളിയിക്കല്‍ എന്നിവ നടക്കും.

date