Skip to main content

ഫാർമസിസ്റ്റ് നൈപുണ്യ വികസന പരിശീലനത്തിന് തുടക്കമായി

സംസ്ഥാന ഫാർമസി കൗൺസിലും കിലയും സംയുക്തമായി കേരളത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകൾക്ക് നൈപുണ്യ വികസന പരിശീലന കോഴ്സ് സംഘടിപ്പിച്ചു. മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ സംബന്ധിച്ചും അഞ്ചു ദിവസം നീളുന്ന തുടർ വിദ്യാഭ്യാസ പരിശീലനത്തിൽ ചർച്ച ചെയ്തു. കിലയിൽ  അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ പി  എൻ അമൃത പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് നവീൻ ചന്ദ് അധ്യക്ഷനായി. 

സംസ്ഥാനത്ത് ആദ്യമായാണ് ഫാർമസിസ്റ്റ്മാർക്കായി ഇത്തരമൊരു പരിശീലനം നൽകുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നും 50ലധികം പേർ പങ്കെടുത്തു. ആദ്യ ബാച്ച് പരിശീലനം സെപ്റ്റംബർ 17 ന് അവസാനിക്കും. കില ട്രെയിനിംഗ് കോഴ്സ് ഡയറക്ടർ എം രേണു കുമാർ ഉള്ളടക്കം  വിശദീകരിച്ചു. സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്റ്റാർ സുധീർ ഭാനു, വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ. ആകാശ് മരതകം, ഡോ. കെ മനോജ്, ഡോ ശരത്ചന്ദ്രൻ, പ്രൊഫ. പ്രവീൺ രാജ്, ഡോ. കിരൺ, ഡോ. അന്നാ മരിയ ടോം, ഡോ. ഉഷാറാണി, ഡോ. കെ ജി രാധാകൃഷ്ണൻ, ഡോ. പ്രിയ കരുണാകരൻ, പ്രൊഫ.  വി ആർ രാജീവ്, ഡോ.സി   ആർ ബിജു,  വി എ ഫസീല,  വി കെ സജില, സി പി സുരേഷ് ബാബു, സിബി അഗസ്റ്റിൻ,  സി എസ് മഞ്ജു,  കെ അബ്ദുൽ വാഹിദ്, ലിഡിയ, ലിജീഷ്, ടി സതീശൻ,  കെ കെ ചന്ദ്രൻ, വി വി ദിനേശൻ, എം വി ശാലിനി,  കെ അശ്വതി, സുനിത, ലൗലി ഷൈൻ സന്ദീപ്,  കെ ജി അനിൽകുമാർ, ബഷീർ, നരേന്ദ്ര ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.

date