Skip to main content

കളമശ്ശേരി ഗവ പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച്ച

 

കളമശ്ശേരി ഗവ പോളിടെക്നിക് കോളജിൽ ഒഴിവുളള സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 15(വെള്ളി) നാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. 

(ഓട്ടോമൊബൈൽ - (കുടുംബി), കമ്പ്യൂട്ടർ -2 ( മറ്റ് ഹിന്ദു പിന്നാക്ക വിഭാഗം, ഇ.ഡബ്ല്യു എസ്), സിവിൽ എഞ്ചിനീയറിങ് -(Hearing Impaired)-1- ജനറൽ) രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.00 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 1 മുതൽ 40000 റാങ്ക് വരെയുള്ള - കുടുംബി, മറ്റ് ഹിന്ദു പിന്നാക്ക വിഭാഗം, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. 

സിവിൽ എൻജിനീയറിങ് ( Hearing Impaired) ബ്രാഞ്ചിലേക്കുള്ള അപേക്ഷകർ മെഡിക്കൽ ബോർഡിൻറെ സർട്ടിഫിക്കറ്റും നിർദ്ദിഷ്ട ഫോമിലുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർബന്ധമായും ഹാജരാക്കണം. സിവിൽ എഞ്ചിനീയറിങ് ( Hearing Impaired ) വിഭാഗത്തിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട മുഴുവൻ അപേക്ഷകർക്കും പങ്കെടുക്കാം. കൂടാതെ റാങ്ക് ലിസ്റ്റിൽ ഇല്ലാത്ത പുതിയ അപേക്ഷകരെയും പരിഗണിക്കും.www.polyadmission.org എന്ന സൈറ്റിൽ വേക്കൻസി പൊസിഷൻ പരിശോധിക്കാം.  

 പങ്കെടുക്കുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവർ 1000/- രൂപയും, മറ്റുള്ളവർ 3995/- രൂപയും ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കേണ്ടതാണ്  പിടിഎ ഫണ്ട് , അസോസിയേഷൻ ഫണ്ട് എന്നിവ പണമായി നൽകേണ്ടതാണ് (3100/-) യൂണിഫോം ആൺകുട്ടികൾക്ക് 1200 രൂപയും പെൺകുട്ടികൾക്ക് 1680/- രൂപയുമാണ്. അഡ്മിഷന് വിദ്യാർത്ഥിയോടൊപ്പം രക്ഷകർത്താവ് ഹാജരാകേണ്ടതാണ്.

പ്രവേശനത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതും പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് ഒടുക്കേണ്ടതുമാണ്. പി ടി എ ഫണ്ട് ഒഴികെയുള്ള തുക ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേന ഒടുക്കേണ്ടതാണ്. മറ്റേതെങ്കിലും ഗവ/എയ്ഡ്ഡ് പോളിടെക്നിക് കോളേജിൽ അഡ്മിഷൻ നേടിയിട്ടുണ്ടെങ്കിൽ അഡ്മിഷൻ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ പ്രവേശനം നേടിയവർ ഗവ/എയ്ഡ്ഡ് പോളിടെക്നിക് കോളേജിൽ പ്രവേശനം നേടുന്ന പക്ഷം ഫീസ് ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് polyadmission.org സന്ദർശിക്കേണ്ടതാണ്. ആവശ്യമായ രേഖകൾ എസ്.എസ്.എൽ.സി.  ഒറിജനൽ മാർക്ക് ലിസ്റ്റ് , ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (റ്റി.സി)  ,സ്വഭാവ സർട്ടിഫിക്കറ്റ്  ജാതി, വരുമാനം എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാട്ടയോ റിസർവേഷനോ ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന പ്രത്യേക സർട്ടിഫിക്കറ്റ് , ആധാർ കാർഡ് / കോപ്പി.

date